Thursday, October 31, 2013

യേശു ശിഷ്യത്വം - സ്നേഹിക്കാൻ, ശുശ്രൂഷിക്കാൻ ...


ആമുഖം:
'എല്ലാറ്റിനെയും ദൈവം സ്നേഹിക്കുന്നു... നഷ്ടപ്പെട്ട് പോയതിനെപ്പോലും... എന്നിട്ട് നമ്മെ തൻറെ വിളിക്ക് യോഗ്യരാക്കി പരിഗണിച്ചു...' ഇന്നത്തെ വായനകളിലൂടെ ലഭിക്കുന്ന സന്ദേശം ഇതാണ്, പ്രത്യേകിച്ചു മദ്ധ്യസ്ഥ തിരുനാളിനോട്‌ അനുബന്ധിച്ചു ഇടയ സന്ദർശനവും നടക്കുന്ന ഈ വേളയിൽ.

നമുക്ക് ഒരു കുടുമ്പമായി പിതാവിനെ ഊഷ്മളമായി, ഹൃദ്യമായി സ്വീകരിക്കാം, പ്രാർഥനയിൽ, ബലിയർപ്പണത്തിൽ ഒന്ന് ചേരാം, വിശുദ്ധീക്രുതരാകാം...

ഏതാണ്ട് ഒരു ചദുരഷ്ര കിലോമീറ്ററിനുള്ളിൽ  താമസിക്കുന്ന നാല്പതു കുടുംബങ്ങളുടെ ഒരു കൊച്ചു സമൂഹമാണ് ഈ ദേവാലയത്തിന്റെ സമ്പത്തും സൗന്ദര്യവും. വ്യത്യസ്ത മതസ്തരുടെയും സഭാ വിഭാകങ്ങളുടെയും കൂടെ താമസിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് ഈ സമൂഹം. ഇതിൻറെ വാര്ഷിക തിരുനാൾ, മധ്യസ്ഥ തിരുനാൾ ഈ പ്രദേശത്തിന്റെയും തിരുനാളാവണം... അതിന് നിറച്ചാർത്ത് നല്കുവാൻ, സൗരഭ്യം പകരുവാൻ, സ്വാദേകുവാൻ നമ്മുടെ പ്രാദേശിക സഭാ തലവൻറെ സന്ദർശനത്തിനു കഴിയും... അദ്ദേഹത്തെ വരവേൽക്കാം. നമുക്കായി പ്രാർഥിക്കാൻ, ബലിയർപ്പിക്കാൻ, നമ്മെ അനുഗ്രഹിക്കാനൊക്കെ ... നമുക്കും അദ്ദേഹത്തിനു വേണ്ടിയും, അതിരൂപതയക്കുവേണ്ടിയും പ്രാർഥിക്കാം, നമുക്കും ഈ പ്രദേശത്തിന് വേണ്ടിയും, നമുക്ക് ഓരോർത്തർക്കും വേണ്ടിയും ...

പ്രദീക കാഴ്ച്ചവൈപ്പു:
1. മണ്ണ്: 'എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾകൊള്ളുന്ന ഫലങ്ങൾ കായ് ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കാൻ' ദൈവം ഭൂമിയെ സൃഷ്ടിച്ചു. ഇതിലെ പൂഴി/ മണ്ണു കൊണ്ടാണ്  മനുഷ്യനെ രൂപപ്പെടുത്തിയത്. ദൈവത്തെ ധിക്കരിച്ചപ്പോൾ 'അവൻ മൂലം മണ്ണു ശഭിക്കപ്പെട്ടു... കഠിനധ്വാനംകൊണ്ട് അതിൽ നിന്നും കാലയാപനം ചെയ്യാൻ വിധിക്കപ്പെട്ടു. മന്നില്ലാതെ മനുഷ്യനില്ല, മറ്റു ജീവ ജാലങ്ങളില്ല... മണ്ണിനു വേണ്ടിയാണ് മനുഷ്യൻ എന്നും പടയൊരുക്കങ്ങളും പടയോട്ടങ്ങളും നടത്തിയിട്ടുള്ളത്. ജനനംതന്നെ 'പ്രവാസ'ത്തിലായ യേശുവിനു, പ്രവാസിയായ ഉണ്ണിയേശുവിന്, തല ചായ്ക്കാൻ ഇടമില്ലാതിരുന്ന യേശുവിനു, നിലനില്പിനുപോലും ഭൂമിയില്ലാത്തവരുടെ അവസ്തയറിയാം. അവരെ, ഉപജീവനത്തിനായ് മണ്ണിനോട് പോരുതുന്നവരെയൊക്കെ സമർപ്പിക്കാം, ഈ   മണ്ണിനോടൊപ്പം... സ്വീകരിച്ചാലും നാഥാ...
2. കാർഷിക ഫലങ്ങൾ: മനുഷ്യധ്വാനത്തിന്റെ വിയർപ്പു വീഴുമ്പോഴാണ്, ദൈവാനുഗ്രഹവർഷം ലഭിക്കുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമാവുന്നത്, ആഹരിക്കാൻ അപ്പവും വിതക്കാൻ വിത്തും ഒക്കെ ലഭിക്കുന്നത്... ഈ ഫലങ്ങൾ ഞങ്ങൾക്കെന്നപോലെ ഒന്നുമില്ലാത്തവർക്കും എന്നതിന്റെ പ്രദീകമാണ് ഈ സമർപണം.. ആദ്യ ഫലം എന്നോണം സ്വീകരിച്ചാലും...
3. കന്നുകാലി ഉൽപന്നങ്ങൾ: വന്യമായി ജീവിക്കേണ്ടിയിരുന്ന ജന്തുക്കളെ ഇണക്കി വീട്ടു മൃഗങ്ങളാക്കി അതിൽ നിന്നും ഉപജീവനം തേടുന്നു ഞങ്ങൾ. അവയുടെ ഓഹരിയും സമർപ്പിക്കുന്നു, സ്വീകരിച്ചാലും, ഞങ്ങളെയും കന്നുകാലികളെയും അനുഗ്രഹിച്ചാലും ..
4. തൊഴിലുപകരണങ്ങൾ: അധ്വാനം ശാബമാല്ലെന്നും, അത് അങ്ങയുടെ ശ്രുസ്ടി കർമത്തിലെ പങ്കുചേരലാണെന്നും തിരിച്ചറിയുന്നു. അധ്വാനത്തിന്റെ കാഠിന്യം കുറയ്ക്കുവാൻ. ധൈർക്യം  കുറയ്ക്കുവാനുമൊക്കെയാണ് ഉപകരണങ്ങൾ കണ്ടുപിടിച്ചത്. ഇവ ഉപയോഗിച്ചാണ് മണ്ണിനെയും മറ്റു പ്രകൃതി ശക്തികളെയും ഞങ്ങൾ മെരുക്കുന്നതു, വിഭവങ്ങളും ഫലങ്ങളും പ്രാഭിക്കുന്നതും. ഇവകളിലൂടെ ഞങ്ങളുടെ അധ്വാനത്തെ സമർപ്പിക്കുന്നു, സ്വീകരിച്ചനുഗ്രഹിച്ചാലും...
5. പഠനോപകരണങ്ങൾ: 'അക്ഷരം അഗ്നിയാണ്,അറിവ് ശക്തിയാണെന്നും' ഞങ്ങൾ അറിയുന്നു. അതിന്റെ അജ്ഞത ഞങ്ങളെ അന്ധകാരത്തിലും അടിമത്തത്തിലും ആഴ്ത്തിയിട്ടുണ്ട്. മോചനം വിദ്യയിലൂടെ എന്നും അറിയുന്ന ഞങ്ങൾ അത് നേടുവാൻ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണ്. ആ അറിവിൻറെ വാദായനങ്ങളായ  പഠനോപകരണങ്ങളെ സമർപ്പിക്കുന്നു, ഞങ്ങളെ, ഞങ്ങളുടെ കുഞ്ഞു മക്കളെ ജ്ഞാനം കൊണ്ടനുഗ്രഹിക്കേണമേ...
6. അപ്പവും വീഞ്ഞും: പ്രത്യക്ഷത്തിൽ ഞങ്ങളുടെ അധ്വാന ഫലങ്ങളായ ഇവ അങ്ങയുടെ അനുഗ്രഹത്തിൻറെ പ്രദീകങ്ങങ്ങൾ കൂടിയാണ്. ഏതാനും നിമിഷങ്ങൾക്കകം ഇവ അങ്ങയുടെ പുത്രൻറെ ശരീര-രക്തങ്ങൾ ആവും. ഇവയെ കൂദാഷികരിക്കുന്ന അഭിഷിക്തരെ,പരികർമം ചെയ്യുന്നവരെ, താഴെ ഇടവക തലം മുതൽ ആഗോള സഭാ നേതൃത്വം വരെ, സമർപ്പിക്കുന്നു. സ്വീകാര്യമായ സമർപ്പണമായി അവരെ കൈക്കൊള്ളണമേ, അനുഗ്രഹിച്ചു വിശുദ്ധികരിക്കനമേ...

                                അപാരദതയിലേക്കുള്ള  കുഞ്ഞു കാൽവയ്പ്പുകൾ...!







No comments:

Post a Comment